Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിവെള്ള വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാന്‍ തീരുമാനിച്ചിട്ടില്ല്ല

തിരുവനന്തപുരം: കുടിവെള്ള വിതരണത്തിനുള്ള ചില പദ്ധതികള്‍ സ്വകാര്യ ഏജന്‍സികളെ ഏല്പിക്കണമെന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.

മാര്‍ച്ച് 11 തിങ്കളാഴ്ച നിയമസഭയില്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

1050 കുടിവെള്ള വിതരണ പദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കാനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 20 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ഇതിന് സന്നദ്ധത അറിയിച്ചത്.

300 കോടിയുടെ കൊച്ചി വ്യവസായ ജല വിതരണ പദ്ധതിയുടെ ആഗോള ടെണ്ടര്‍ ഏറ്റെടുക്കുന്നതിനായി നാല് ഏജന്‍സികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഏജന്‍സികളോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചിയില്‍ ഇപ്പോള്‍ ആവശ്യമായ വെള്ളത്തിന്റെ 40 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ ആവശ്യമായ വെള്ളം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+