കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സ്യൂസ് മീീീ, ഏതു ഷാംപൂവാ തേയ്ക്കുന്നേ....

  • By Staff
Google Oneindia Malayalam News

ദില്ലി : ഷാംപൂ കച്ചവടത്തില്‍ ഹിന്ദുസ്ഥാന്‍ ലിവറിന് തിരിച്ചടി. ലിവറിന്റെ ഉല്‍പന്നങ്ങളായ ക്ലിനിക് പ്ലസ്, ക്ലിനിക് ആള്‍ ക്ലിയര്‍, സണ്‍സില്‍ക്ക് എന്നിവയ്ക്ക് ആവശ്യക്കാര്‍ കുറയുന്നതായി സര്‍വെ ഫലം. ലിവറിന്റെ ആഗോള എതിരാളിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍(പി ആന്റ് ജി) ഉല്‍പന്നമായ ഹെഡ് ആന്റ് ഷോള്‍ഡറാണ് വിപണിയില്‍ മുന്നേറുന്നത്. ഒപ്പം അവരുടെ തന്നെ പാന്റീനുമുണ്ട്.

പ്രശസ്ത സര്‍വെ ഏജന്‍സിയായ ഓആര്‍ജി-മാര്‍ഗ് നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. 2001 വര്‍ഷത്തില്‍ ലിവര്‍ ഉല്‍പന്നങ്ങള്‍ക്ക് രണ്ടു മുതല്‍ എട്ടു ശതമാനം വരെ വിപണി ഇടിഞ്ഞു.

ദക്ഷിണേന്ത്യയില്‍ മാത്രം അറിയപ്പെടുന്ന ചിക്ക് ഷാംപൂ വരെ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് കുത്തകയുടെ പരാജയം. കാവില്‍കെയര്‍ ഉല്‍പന്നമായ ചിക്ക് ഷാംപൂവും തങ്ങള്‍ക്കാവുന്ന പ്രഹരം ലിവറിന് ഏല്‍പ്പിച്ചു.

നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ ലിവര്‍ ഷാംപൂ കയ്യൊഴിയുകയാണ്. സണ്‍സില്‍ക്കിന്റെ വില്‍പനയില്‍ 2.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഡിസംബര്‍ വരെയുളള കണക്കനുസരിച്ച് ഈ ഉല്‍പന്നത്തിന്റെ വില്‍പന 17.6 ശതമാനത്തില്‍ നിന്നും 14.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ക്ലിനിക്് പ്ലസിന്റെ വില്‍പനയില്‍ 5.5 ശതമാനം കുറവുണ്ടായി. എന്നാല്‍ ലിവറിന്റെ തന്നെ ലക്സ് ഷാംപൂ വില്‍പനയില്‍ വര്‍ദ്ധനയുണ്ടാക്കി. 3.8 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി ലക്സ് വില്‍പന കൂടി.

താരന്‍ നിവാരണിയില്‍ വിപണിയില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ക്ലിനിക് ആള്‍ ക്ലിയറിനും തിരിച്ചടി നേരിട്ടു. വിപണിയുടെ 69.5 ശതമാനമും കൈയടക്കിയിരുന്ന ഈ ഉല്‍പന്നത്തിന്റെ വില്‍പനയില്‍ എട്ടു ശതമാനം ഇടിവുണ്ടായി. പി ആന്റ് ജിയുടെ ഹെഡ് ആന്റ് ഷോള്‍ഡറാണ് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വച്ചത്. 24.6ല്‍ നിന്നും 30. 2 ശതമാനമായി അവരുടെ വില്‍പന കൂടി.

1,800 കോടിയുടെ വലിപ്പമുളളതാണ് തലയും തലമുടിയും പരിരക്ഷിക്കാനുളള ഉല്‍പന്നങ്ങളുടെ വിപണി. ഇതിന്റെ 20 ശതമാനമാണ് ഷാംപൂവിനുളളത്. പ്രോക്ടര്‍ ആന്റ് ഗാംബിളിന്റെ ആക്രമണോല്‍സുകമായ വിപണന തന്ത്രമാണ് അവരുടെ മുന്നേറ്റത്തിനു കാരണമെന്ന് കരുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X