അയോദ്ധ്യയില്‍ നിരോധനാജ്ഞ
അയോദ്ധ്യ: അയോദ്ധ്യയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അയോദ്ധ്യയില്‍ വി എച്ച് പി യും രാം ജന്മഭൂമി ന്യാസും വിലക്ക് ലംഘിച്ച നടത്തുതമെന്ന് പറയുന്ന ഭൂമി പൂജയോടനുന്ധിച്ച് അക്രമം ഉണ്ടാവുമെന്ന് കരുതിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരിയ്ക്കും ഭൂമി പൂജ നടത്തണമോ വേണ്ടയോയെന്ന് നിശ്ചയിയ്ക്കുക.
6000 ത്തോളം പൊലീസുകാര്‍ അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്. ഗുജറാത്തില്‍ വര്‍ീയ കലാപങ്ങള്‍ നടന്നതുകൊണ്ടാണ് കനത്ത സുരക്ഷാ നടപടികള്‍ അയോദ്ധ്യയില്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
മാര്‍ച്ച് 13 ബുധനാഴ്ചയാണ് കോടതി രാമജന്മഭൂമി പ്രശ്നം പരിഗണിയ്ക്കുന്നത്. നാടിന്റെ നാനാ ഭാഗത്തുനിന്നും കര്‍സേവകര്‍ (രാം സേവകര്‍) അയോദ്ധ്യയിലേയ്ക്ക് എത്തുകയാണ്. എന്നാല്‍ ആരെയും തന്നെ അയോദ്ധ്യയില്‍ പ്രവേശിയ്ക്കാന്‍ പൊലീസ് അനുവദിയ്ക്കുന്നില്ല.


Click it and Unblock the Notifications