അയോധ്യയില്‍ നിന്ന് മുസ്ലിങ്ങള്‍ ഒഴിഞ്ഞു പോകുന്നു
അയോധ്യ: വി എച്ച് പി മാര്‍ച്ച് 15ന് അയോധ്യയിലെ തര്‍ക്ക രഹിത ഭൂമിയില്‍ ഭൂമി പൂജ നടത്താനുള്ള നീക്കവുമായി മുന്നോട്ടു പോകവെ, മുന്‍കരുതലെന്ന നിലയില്‍ അയോധ്യയില്‍ നിന്ന് മുസ്ലിങ്ങള്‍ ഒഴിഞ്ഞുപോകുന്നു.
മുസ്ലിംങ്ങല്‍ തൊട്ടടുത്തുള്ള നഗരമായ ഫൈസാബാദിലെ ബന്ധുക്കളുടെ വീടുകളിലേയ്ക്കാണ് ഒഴിഞ്ഞുപോകുന്നത്. അയോധ്യയിലെ ജനസംഖ്യയുടെ 10 ശതമാനം മുസ്ലിങ്ങളാണ്. സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും അയോധ്യയില്‍ മുസ്ലിംങ്ങള്‍ക്ക് നേരെ അക്രമം നടക്കുമെന്ന ഭീതിയിലാണ് അവര്‍.
1992ല്‍ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും എന്താണ് സംഭവിച്ചത്? അയോധ്യയിലെ കാലിഖ് അഹമ്മദ് ഖാന്‍ ചോദിക്കുന്നു. അയോധ്യയിലേക്ക് കര്‍സേവകര്‍ പ്രവേശിക്കുമെന്ന് വന്നതോടെ മുസ്ലിങ്ങളെല്ലാം ഭീതിയിലാണെന്ന് മറ്റൊരു അയോധ്യാ സ്വദേശി പറഞ്ഞു.
1992 ഡിസംബര്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ 18 മുസ്ലിംങ്ങള്‍ മരിച്ചു. 425 വീടുകള്‍ അന്ന് തകര്‍ത്തു.


Click it and Unblock the Notifications