ഐഎന്‍ടിയുസി ഇനി പണിമുടക്കില്ല
റൂര്‍ക്കല: കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയന്‍ വിഭാഗമായ ഐഎന്‍ടിയുസി ഇനി പണിമുടക്കില്ലെന്ന് തീരുമാനിച്ചു. ഒറീസയിലെ റൂര്‍ക്കലയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.
അസാധാരണമായ സാഹചര്യത്തില്‍ പണിമുടക്കിന് പോകേണ്ടി വന്നാല്‍ തന്നെ എല്ലാ തൊഴിലാളികളെയും പങ്കെടുപ്പിച്ച് വോട്ടെടുപ്പ് നടത്തിയതിന് ശേഷം മാത്രമേ പണിമുടക്കിന് നോട്ടീസ് കൊടുക്കാന്‍ തീരുമാനിക്കുകയുള്ളൂ. നേതാക്കള്‍ പണിമുടക്കിന് ഏകപക്ഷീയമായി തീരുമാനിക്കില്ല.
പ്രസിഡന്റ് സഞ്ജീവറെഢി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു തൊഴിലാളി സംഘടന മേലില്‍ പണിമുടക്കില്ലെന്ന് തീരുമാനിക്കുന്നത്.












Click it and Unblock the Notifications