കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം ലംഘിയ്ക്കില്ല : വിഎച്ച്പി

  • By Staff
Google Oneindia Malayalam News

അയോദ്ധ്യ : ഭൂമി പൂജാ വിവാദത്തില്‍ വിഎച്ച്പി അയയുന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം ഒരു ശില പൂജിയ്ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നാണ് വിഎച്ച് പിയുടെയും രാമജന്മ ഭൂമി ട്രസ്റിന്റെയും നിലപാട്. ഒരു നിയമവും തങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

ഈ നീക്കത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ പറഞ്ഞു.

എന്തായാലും മുന്‍നിശ്ചയപ്രകാരം കര്‍സേവകര്‍ അയോദ്ധ്യയിലെത്തുമെന്ന് വിഎച്ച്പി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2000 കര്‍സേവകരെയും നയിച്ച് രാമ ജന്മ ഭൂമി ട്രസ്റ് പ്രസിഡന്റ് രാമചന്ദ്ര പരമഹംസ് മാര്‍ച്ച് 15ന് കര്‍സേവാപുരിയിലെത്തും. തര്‍ക്ക രഹിത സ്ഥലം ഏറ്റെടുക്കുന്നതിന്റെ രസീതായി സര്‍ക്കാരിന് ഒരു കല്ല് സമര്‍പ്പിക്കും. അതിനു ശേഷം സ്ഥലത്ത് പ്രാര്‍ത്ഥന നടത്തും.

അധികാരികള്‍ തങ്ങളെ തടയുകയാണെങ്കില്‍ സമാധാനപരമായി അറസ്റു വരിക്കുമെന്ന് അശോക് സിംഗാള്‍ ആവര്‍ത്തിച്ചു. എന്നാല്‍ കര്‍സേവകരെ ജയിലില്‍ അടയ്ക്കുന്നത് സര്‍ക്കാരിന് ഗുണകരമാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

തന്റെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി വാജ്പേയി കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന സമയത്ത് അദ്ദേഹവുമായി ഒരു ഏറ്റുമുട്ടലിന് ഉദ്ദേശിക്കുന്നില്ല. ഹിന്ദുക്കള്‍ പരമ്പരാഗതമായി സഹിഷ്ണുതയുളളവരും അക്രമരഹിത മാര്‍ഗങ്ങളില്‍ വിശ്വസിക്കുന്നവരുമാണ്. ഈ പാരമ്പര്യം ശക്തിപ്പെടുത്താനാണ് വിഎച്ച്പി ശ്രമിക്കുന്നത്- സിംഗാള്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X