സര്‍ക്കാര്‍ ഓഫീസുകളിലെ ഫോണുകള്‍ വിഛേദിച്ചു
കൊച്ചി: മാസങ്ങളോളം ടെലഫോണ്‍ ബില്ല് അടക്കാത്തതുമൂലം സര്‍ക്കാര്‍ ഓഫീസുകളിലെ ആയിരത്തിലേറെ ടെലഫോണ്‍ ലൈനുകള്‍ വേര്‍പ്പെടുത്തി. പല പ്രധാന ഓഫീസര്‍മാരുടെയും ടെലഫോണുകളും വിഛേദിച്ചവയില്‍ പെടുന്നു.
രണ്ട് കോടിയോളം രൂപയാണ് ടെലഫോണ്‍ ബില്ലിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടിശിക വരുത്തിയത്. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ബില്ലടയ്ക്കാത്ത ടെലഫോണ്‍ ലൈനുകളാണ് വേര്‍പ്പെടുത്തിയത്.
എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രം 200 ടെലഫോണ്‍ ലൈനുകള്‍ വേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ ടെലഫോണും ഉള്‍പ്പെടുന്നു. കമ്മിഷണര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ടെലഫോണ്‍ ലൈന്‍ പുന:സ്ഥാപിച്ചതായി ബിഎസ്എന്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എ. കെ. സക്സേന പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എന്‍. ഉണ്ണിക്കൃഷ്ണന്‍ നായരുടെ വീട്ടിലെ ടെലഫോണ്‍ ബന്ധവും വേര്‍പ്പെടുത്തി.കാക്കനാട്ടെ കളക്ടറേറ്റിലെയും ചില പൊലീസ് സ്റേഷനുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും ടെലഫോണ്‍ ലൈനുകള്‍ വിഛേദിച്ചവയില്‍ ഉള്‍പ്പെടുന്നു.
ബില്ലടച്ചില്ലെങ്കില്‍ ടെലഫോണ്‍ ലൈനുകള്‍ വിഛേദിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ബില്ലടക്കാന്‍ നിവൃത്തിയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെന്ന് സക്സേന പറഞ്ഞു. എപ്പോള്‍ ബില്ലടക്കാനാവുമെന്ന് അറിയിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല.
സര്‍ക്കാര്‍ ബില്ലടയ്ക്കാതിരിക്കുന്നത് തുടരുകയാണെങ്കില്‍ കൂടുതല്‍ ഓഫീസുകളിലെ ടെലഫോണ്‍ ലൈനുകള്‍ വേര്‍പ്പെടുത്തേണ്ടിവരുമെന്ന് സക്സേന പറഞ്ഞു.












Click it and Unblock the Notifications