എസ്മ പിന്‍വലിച്ചു
തിരുവനന്തപുരം: അവശ്യ സര്‍വീസ് നിയമം (എസ്മ) പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. എസ്മ പ്രകാരം അറസ്റിലായവര്‍ ഇതോടെ മോചിതരാകും.
എസ്മ പ്രകാരം അറസ്റിലായ ജീവനക്കാരെ കോടതിയില്‍ ഹാജരാക്കി ജാമ്യമില്ലാതെ വിട്ടയക്കും. സമരം നേരിടുന്നതിന്റെ ഭാഗമായി അവശ്യ സര്‍വീസ് നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന വകുപ്പുകളില്‍ പണിമുടക്കിയ ജീവനക്കാരാണ് അറസ്റിലായത്.
ക്രിമിനല്‍ കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
എസ്മ പ്രകാരം അറസ്റിലായവരെ ഉടന്‍ വിട്ടയക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി അറിയിച്ചു.












Click it and Unblock the Notifications