Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വിഷമദ്യം ഒഴുകുന്നു

തിരുവനന്തപുരം: അധികൃതരുടെ ഒത്താശയോടെ അബ്കാരി ലോബി കേരളത്തിലെങ്ങും വ്യാജമദ്യം എത്തിയ്ക്കുന്നു.

ആലപ്പുഴയിലെ കായംകുളം, ഹരിപ്പാട് പ്രദേശങ്ങളില്‍ മാത്രം എട്ട് ലോഡ് സ്പിരിറ്റാണ് എല്ലാ ആഴ്ചയും എത്തുന്നത്. സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിലേപ്പോലെ ഇവിടെയും വ്യാജ മദ്യം ഉണ്ടാക്കി വില്‍ക്കുന്നതും വ്യാപകമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങിനെ കള്ള മദ്യവും സ്പിരിറ്റും വരുന്നുണ്ട്. പൊതുപണിമുടക്ക് കാലത്ത് വന്ന സ്പിരിറ്റിനും വ്യാജ മദ്യത്തിനും കണക്കൊന്നുമില്ല.

ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന അബ്കാരി ലോബിയാണ് പ്രധാനമായും ഇതിന് പിന്നില്‍. നേരത്തെ ബിനാമി പേരിലാണ് ഇവര്‍ വ്യാജമദ്യ ഇടപാട് നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറയില്ലാതെ അവര്‍ തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ഉന്നത നേതാക്കള്‍ക്ക് പിടിപാടുള്ള പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

സ്പിരിറ്റ് കടത്തുമ്പോള്‍ ഉന്നത പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍ ഒപ്പം പോവുന്ന പതിവുമുണ്ട്. സ്പിരിറ്റ് കൊണ്ടുവരുന്ന വാഹനങ്ങളുടെ നമ്പര്‍ കൃത്യമായറിയിച്ച് അവ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കാന്‍ ഈ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കാറുള്ളതായും പറയപ്പെടുന്നു.

സ്പിരിറ്റ് നിറച്ച ടാങ്കര്‍ ലോറി ഗോഡൗണുകളല്‍ എത്തിക്കഴിഞ്ഞാല്‍ അതില്‍ നിറം ചേര്‍ത്ത് കുപ്പികളില്‍ ആക്കുകയാണ് ചെയ്യുന്നത്. വത്യസ്ത ലേബലുകള്‍ ഈ മദ്യ കച്ചവടക്കാര്‍ തന്നെ ശിവകാശിയിലും മറ്റും അച്ചടിച്ച് ഉണ്ടാക്കുന്നു. വിലകുറഞ്ഞ മദ്യമാണ് ഇത്തരത്തില്‍ പ്രധാനമായും ഉണ്ടാക്കുന്നത്. ഇത് എളുപ്പത്തില്‍ വിറ്റഴിയ്ക്കാനാവും എന്നതാണ് ഇതിന് കാരണം.

ഇങ്ങനെ മദ്യം കുപ്പിയില്‍ നിറയ്ക്കാനുള്ള സംവിധാനം കേരളത്തിലെ പ്രധാന മദ്യക്കച്ചവടക്കാര്‍ക്കെല്ലാം ഉണ്ട്. ഇത് സര്‍ക്കാരിനും എക്സൈസ് വകുപ്പിനും അറിയാത്ത കാര്യവുമല്ല. സെക്രട്ടേറിയറ്റിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവ പ്രധാന രാഷ്ട്രീയ നേതാക്കളുടെ വീടിന്റെ വളരെ അടുത്ത് തന്നെയാണ്. കേരളത്തിലെ അബ്കാരി - രാഷ്ട്രീയ ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്.

കല്ലുവാതുക്കലും കൊട്ടാരക്കരയിലും നടന്ന വിഷമദ്യദുരന്തങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ അധികൃതര്‍ കാട്ടിയ അലംഭാവം വിഷമദ്യലോബിക്കുള്ള പിടിപാടു മൂലമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

എക്സ്-സര്‍വീസുകാരുടെ ക്വാട്ടയില്‍ നല്‍കുന്ന മദ്യം മറിച്ചു വില്കുകയാണെന്ന വ്യാജേനയും കള്ളമദ്യവില്പന നടക്കുന്നുണ്ട്. സെക്കന്റ്സ് മദ്യകുപ്പികളില്‍ ഫോര്‍ ഡിഫന്റ്സ് സര്‍വീസ് ഒണ്‍ലി എന്നെഴുതിയാണ് ഇത്തരം മദ്യം വില്‍ക്കുന്നത്. പട്ടാള കാന്റീനുകളില്‍ നിന്ന് വരുന്ന മദ്യമാണെന്ന് കരുതി ഇതിന് വിപണിയിലെ വിലയെക്കാള്‍ കൂടുതല്‍ കൊടുക്കാന്‍ വരെ പലരും തയ്യാറാവുന്നു.

ജീവനക്കാരുടെ പണിമുടക്ക് കാലത്ത് കേരളത്തിലേയ്ക്ക് വ്യാജ മദ്യം ഒഴുകിയിട്ടുണ്ടെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതുവരെ വ്യാജമദ്യം കണ്ടെത്താനായി ഒരു റെയ്ഡിന് പോലും തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+