Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം രാജ്യാന്തര ഐടി പ്രദര്‍ശനം സംഘടിപ്പിക്കും

തിരുവനന്തപുരം : കേരളത്തിന്റെ ഐടി സാദ്ധ്യതകള്‍ വിവരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. ഐടി നിക്ഷേപം സംസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നടക്കുന്ന ഐടി പരിപാടികളില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തും.

ടെക്നോപാര്‍ക്കില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഐടി സെക്രട്ടറി അരുണാ സുന്ദര്‍ രാജും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

ഇ-ഭരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കാവശ്യമായ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുളള നോഡല്‍ ഏജന്‍സിയായി ഐടി വകുപ്പ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഐടി രംഗത്ത് വന്‍ വിദേശ നിക്ഷേപത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 20 വിദേശ കമ്പനികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഐടി രംഗത്ത് സംസ്ഥാനത്തെ പ്രഥമസ്ഥാനത്തെത്തിക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഐടി കമ്പനികള്‍ക്ക് വേണ്ട എ ഗ്രേഡ് സൗകര്യങ്ങള്‍ ടെക്നോപാര്‍ക്കില്‍ ലഭ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റു സ്ഥലങ്ങളില്‍ ഉളളതിനെക്കാള്‍ മൂന്നിലൊന്നു തുകയാണ് ടെക്നോപാര്‍ക്കില്‍ ഈടാക്കുന്നത്. കേരളത്തില്‍ ലഭ്യമായ ഇത്തരം സൗകര്യങ്ങള്‍ പരമാവധി വിപണനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+