Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഉറപ്പ് പാലിക്കുന്നില്ല: എന്‍ജിഒ യൂണിയന്‍

കൊച്ചി: ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിക്കുന്നതിനോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കില്ലെന്ന് എന്‍ ജി ഒ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

എസ്മ പ്രകാരം അറസ്റ് ചെയ്തവരെ മോചിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ അറസ്റ് തുടരുകയാണ്. തൃശൂരില്‍ ഭാസ്കരന്‍ എന്ന ജീവനക്കാരനെ പൊലീസ് അറസ്റ് ചെയ്തു. കോഴിക്കോടും എസ്മ പ്രകാരമുള്ള അറസ്റ് നടന്നു. നേരത്തെ ചാര്‍ജ് ചെയ്ത കേസ് പ്രകാരം അറസ്റ് ചെയ്യാന്‍ സാധിക്കാഞ്ഞതിനാലാണ് ഇപ്പോള്‍ അറസ്റ് ചെയ്യുന്നതെന്ന ന്യായത്തിന്റെ പേരില്‍ ജീവനക്കാരോടുള്ള പീഡനം തുടരുകയാണ്.-- ഭാരവാഹികള്‍ മാര്‍ച്ച് 12 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എസ്മ പ്രകാരം അറസ്റിലായ 27 വനിതാ ജീവനക്കാരടക്കം 250 ലേറെ പേര്‍ ഇപ്പോഴും മോചിതരായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദേശം ചീഫ് സെക്രട്ടറി ഡിജിപിയ്ക്ക് കൈമാറിയിട്ടില്ലെന്ന ന്യായം പറഞ്ഞ് കൈയൊഴിയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളുടെ നമായ ലംഘനമാണിത്. പീഡനം തുടരുകയാണെങ്കില്‍ വീണ്ടും മറ്റൊരു ശക്തമായ പ്രക്ഷോഭത്തിന് ജീവനക്കാര്‍ നിര്‍ബന്ധിതമാകും.രണ്ടു മാസത്തെ ജോലികള്‍ ഒരു മാസം കൊണ്ട് തീര്‍ക്കണമെന്നതിനാല്‍ ജീവനക്കാര്‍ക്ക് പണിമുടക്കിയ ദിവസങ്ങളിലെ ശമ്പളം നല്‍കണം.- അവര്‍ ആവശ്യപ്പെട്ടു.

എന്‍ ജി ഒ യൂണിയന്‍ പ്രസിഡന്റ് കെ. വരദരാജന്‍, സെക്രട്ടറി അശോകന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+