മാര്‍ച്ച് 15ന് പിഡിപി കരിദിനം ആചരിക്കും
തിരുവനന്തപുരം : അയോദ്ധ്യയില്‍ ഭൂമി പൂജ നടത്താനുളള വിഎച്ച്പി തീരുമാനത്തില്‍ പ്രതിഷേധിച്ച് പിഡിപി വെളളിയാഴ്ച കരിദിനം ആചരിക്കും. എന്നാല്‍ അന്നേ ദിവസം പ്രതിഷേധ യോഗങ്ങളോ ജാഥകളോ ഉണ്ടാകില്ല.
പിഡിപി നേതാവ് പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. കരിദിനാചരണം പൂര്‍ണമായും സമാധാനപരമായിരിക്കണമെന്ന് അദ്ദേഹം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സുപ്രീം കോടതിയുടെ വിധി വരും മുമ്പ് ഭൂമി പൂജ നടത്താന്‍ തീരുമാനിച്ചത് രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണെന്ന് പിഡിപി ആരോപിച്ചു. മദനിയുടെ ജയില്‍വാസത്തിന്റെ നാലാം വാര്‍ഷിക ദിനമായ മാര്‍ച്ച് 31ന് തൃശൂരില്‍ മനുഷ്യാവകാശ സമ്മേളനം നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications