ടെക്നോപാര്‍ക്കില്‍ 150 കോടിയുടെ കയറ്റുമതി
തിരുവനന്തപുരം: 2000-2001 വര്‍ഷത്തില്‍ ടെക്നോപാര്‍ക്കില്‍ നിന്ന് നടത്തിയത്150 കോടിയുടെ കയറ്റുമതിയാണെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു. 1999-2000 വര്‍ഷത്തില്‍ നടന്നത് 70 കോടിയുടെ കയറ്റുമതിയാണ്.
82 കോടിയായിരുന്നു ഗ്രാന്റായും സഹായമായും സംസ്ഥാന സര്‍ക്കാര്‍ ടെക്നോപാര്‍ക്കില്‍ നിക്ഷേപിച്ചത്. ഇതിന് പുറമെയുള്ള നിക്ഷേപകമാകട്ടെ 147 കോടിയുടെയും. ഇതില്‍ 65.55 കോടി വിദേശ നിക്ഷേപവും 56.70 വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും 25.50 കോടി ആഭ്യന്തര നിക്ഷേപവുമായിരുന്നു.
ടെക്നോപാര്‍ക്കില്‍ 53 കമ്പനികളാണുള്ളത്. ഇതില്‍ 30 ശതമാനം യുഎസും 35 ശതമാനം യൂറോപ്പും അഞ്ച് ശതമാനം ഗള്‍ഫ് രാജ്യങ്ങളും കേന്ദ്രമായുള്ളവയാണ്. 25 ശതമാനം കേരളം കേന്ദ്രമായുള്ളവയും അഞ്ച് ശതമാനം മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രമായുള്ളവയും.
സ്മാര്‍ട്ട് കാര്‍ഡ്, ടെലികോം, ഇ-കോമേഴ്സ്, നെറ്റ്വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍, എഞ്ചിനീയറിംഗ് സോഫ്റ്റ്വേര്‍, ബിസിനസ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വേര്‍ തുടങ്ങിയ മേഖലകളിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
ടെക്നോപാര്‍ക്ക് 11.85 ഏക്കര്‍ ഭൂമി ഒമ്പത് കമ്പനികള്‍ക്ക് പാട്ടത്തിന് കൊടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് കമ്പനികള്‍ സ്വന്തമായ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
ഏഴ് കോടി രൂപ ടെക്നോപാര്‍ക്കിന്റെയും പുതുതായി തുടങ്ങുന്ന പാര്‍ക്കുകളുടെയും വികസനത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 4,701 ജീവനക്കാരാണ് ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 55 ശതമാനം പേരും സ്ത്രീകളാണ്.
ടെക്നോപാര്‍ക്കിന്റെ ഗായത്രി എന്ന പേരിലുള്ള പുതിയ കെട്ടിടം മാര്‍ച്ച് 12 ചൊവാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications