കപട സന്യാസിമാര്‍ക്ക് പ്രാധാന്യം നല്‍കരുത്
കാഞ്ചീപുരം: ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കപട സന്യാസിമാര്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ആവശ്യപ്പെട്ടു.
അയോധ്യാ പ്രശ്നത്തില്‍ ഉള്‍പ്പെട്ട ഇരുവിഭാഗങ്ങളും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്തണം. ഇരുമതവിഭാഗത്തില്‍ പെട്ടവരും അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധ പാലിക്കണം. ഇരുവിഭാഗവും ഐക്യപ്പെടുകയും എല്ലാവരുടെയും നന്മയ്ക്കായി പ്രാര്‍ഥന നടത്തുകയും ചെയ്യണം.
അയോധ്യയില്‍ ഇപ്പോഴത്തെ സ്ഥിതി നിലനിര്‍ത്താന്‍ നിര്‍ദേശിക്കുന്ന സുപ്രിം കോടതി വിധി താത്കാലികമാണ്. അയോധ്യാ പ്രശ്നത്തില്‍ അന്തിമമായ വിധി വരാനിരിക്കുന്നതേയുള്ളൂ.
അയോധ്യയില്‍ വി എച്ച് പി നടത്താന്‍ ഉദ്ദേശിക്കുന്നത് ഭൂമി പൂജ മാത്രമാണ്. അവിടെ ഒന്നും നിര്‍മിക്കാന്‍ അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല- ശങ്കരാചാര്യ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications