കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോഴത്തെ സ്ഥിതി തുടരണം: കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: അയോദ്ധ്യയില്‍ ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ സുപ്രീം കോടതി വിധി.അയോദ്ധ്യയില്‍ പൂജയോ മതപരമായ മറ്റ് എന്തെങ്കിലും ചടങ്ങോ പാടില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് യാതൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് വിധി.

മുന്നംഗ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ അയോദ്ധ്യയിലെ തര്‍ക്ക രഹിത സ്ഥലത്ത് പ്രതീകാത്മക പൂജ നടത്തുന്നതില്‍ സര്‍ക്കാരിന് വിരോധമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ഇത്സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തര്‍ക്ക ഭൂമിയില്‍ നിന്ന് 300 മീറ്റര്‍ മാറി മൂന്നു മണയ്ക്കൂര്‍ നേരത്തേയ്ക്ക് പൂജ അനുവദിയ്ക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

അയോദ്ധ്യപ്രശ്നവുമായി ബന്ധപ്പെട്ട കേസുകളില്‍ മാര്‍ച്ച് 13 ബുധനാഴ്ച വാദം കേട്ടപ്പോഴാണ് സര്‍ക്കാര്‍ ഈ നിലപാട് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയത്. അറ്റോണി ജനറല്‍ സോളി സൊറാബ്ജി യാണ്കോടതിയെ ഇത് അറിയിച്ചത്. സര്‍ക്കാര്‍ അയോദ്ധ്യയില്‍ സ്വീകരിച്ച നടപടികളും സൊറാബ്ജി കോടതിയെഅറിയിച്ചു.

അയോദ്ധ്യ പ്രശ്നവുമായി ബന്ധപ്പെട്ട വിവിധകേസുകളാണ് സുപ്രീം കോടതി ബുധനാഴ്ച വാദം കേട്ടത്. അയോദ്ധ്യയില്‍ ഇപ്പോഴുള്ള സ്ഥിതി തുടരണമെന്ന് ആവശ്യപ്പെടുന്ന കേസും ഇതില്‍ ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X