പൂജയില്ല, പകരം നേര്‍ച്ചയെന്ന് രാമട്രസ്റ്
അയോദ്ധ്യ : ശില നേദിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് രാമജന്മ ഭൂമി ട്രസ്റ്.
നേര്‍ച്ച നടത്തുന്നത് സുപ്രീം കോടതി വിലക്കിയിട്ടില്ലെന്ന് ട്രസ്റ് ചെയര്‍മാന്‍ രാമചന്ദ്ര പരമഹംസര്‍ പ്രസ്താവിച്ചു. എന്നാല്‍ ശിലാന്യാസമോ, ഭൂമി പൂജയോ നടത്തുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം പ്രതീകാത്മകമായി ശില നേദിക്കും.
സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യയിലെ അധികാരികള്‍ അനുവദിക്കുന്ന സ്ഥലം വരെ താന്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് ഞാനില്ല. തടഞ്ഞാല്‍ ഞാന്‍ നിയമം അനുസരിക്കും. ശിലാന്യാസം എന്റെ ദൗത്യമല്ല പരമഹംസര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications