Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ദില്ലി : കോടതി വിധി മാനിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. തര്‍ക്കരഹിത ഭൂമിയില്‍ പൂജ നടത്താന്‍ വിഎച്ച്പിയെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിധി വളരെ വ്യക്തമാണ്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് രാജ്യസഭയില്‍ പ്രസ്താവിച്ചു.

അയോദ്ധ്യയില്‍ നിലവിലുളള അവസ്ഥ തുടരുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാദ്ധ്യമായതെന്തും ചെയ്യുമെന്ന് ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അയോദ്ധ്യയില്‍ മാര്‍ച്ച് 15ന് കര്‍സേവകര്‍ പ്രവേശിച്ചാല്‍ അവരെ അറസ്റു ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ മുസ്ലീം നേതാക്കള്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ പ്രതീക പൂജ നടത്തുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാര്‍ നിലപാടിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു.

നീതിയുടെ ആദ്യവിജയം എന്നാണ് ദില്ലി ഇമാം സയ്യിദ് അഹമ്മദ് ബുഹാരി വിധിയോട് പ്രതികരിച്ചത്. ബാബറി മസ്ജിദിനെക്കുറിച്ച് അവശേഷിക്കുന്ന ബാക്കി തര്‍ക്കങ്ങളും കോടതി വഴി പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

സര്‍ക്കാരിനെ നയിക്കുന്നത് വിഎച്ച്പിയാണെന്ന് കോടതിയിലെ സര്‍ക്കാര്‍ നിലപാട് തെളിയിക്കുന്നതായി അദ്ദേഹം ആരോപിച്ചു. എന്‍ഡിഎയിലെ മതേതര കക്ഷികള്‍ സര്‍ക്കാരില്‍ നിന്നും ഇതു സംബന്ധിച്ച് വിശദീകരണം തേടണമെന്നും ഇമാം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+