Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : ഏഷ്യന്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ മേശപ്പുറത്തു വയ്ക്കാന്‍ ധനമന്ത്രി വിസമ്മത്ിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ, ഏഷ്യന്‍ ബാങ്ക് വായ്പ സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടത് കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരും സെക്രട്ടറിമാരുമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ധനമന്ത്രി സഭയില്‍ വായിച്ചതോടെയാണ് ബഹളം തുടങ്ങിയത്. രോഷാകുലരായ പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ് ബഹളമാരംഭിച്ചു.

എഡിബിയെ സംബന്ധിക്കുന്ന എല്ലാ ഫയലും സഭയുടെ മേശപ്പുറത്തു വച്ച് തെറ്റിദ്ധാരണ നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ധനമന്ത്രി പ്രസംഗം തുടര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സര്‍ക്കാര്‍ എഡിബിയ്ക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് അച്യുതാനന്ദന്‍ ആരോപിച്ചു. സാമ്പത്തിക പരിഷ്ക്കാരങ്ങളടക്കം അവരുടെ എല്ലാ നിര്‍ദ്ദശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. എഡിബിയെക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ആസ്ട്രേലിയയിലെ സൗത്ത് ഈസ്റ് ഏഷ്യന്‍ ബാങ്ക് നല്‍കാമെന്നു പറഞ്ഞ ലോണ്‍ സ്വീകരിക്കാത്തതെന്തെന്നും വിഎസ് ചോദിച്ചു.

എഡിബി ലോണ്‍ സംബന്ധിച്ച എല്ലാ നടപടികളും സുതാര്യമാണെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ധനമന്ത്രി അവകാശപ്പെട്ടു. ലോണെടുക്കാന്‍ തീരുമാനിച്ചത് മുന്‍സര്‍ക്കാരാണ്. അവര്‍ നിര്‍ത്തിയേടത്ത് തങ്ങള്‍ തുടങ്ങുന്നു. എഡിബിയെന്നു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് വേദനിക്കുന്നതിന്റെ കാരണം വ്യക്തമാകുന്നില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+