നിയമനം പിഎസ്സി വഴി മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റിലുള്ളവരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തവരെയോ മാത്രമേ നിയമിക്കുകയുള്ളൂവെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
മാര്‍ച്ച് 13 ബുധനാഴ്ച നിയമസഭയില്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പി എസ് സി ലിസ്റിലോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തവരോ ആയി ആരുമില്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ് തയ്യാറാക്കി കഴിഞ്ഞാല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ പിരിച്ചുവിടും.
സര്‍ക്കാരിന്റെ ഈ മാര്‍ഗനിര്‍ദേശം അംഗീകരിക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സി ലിസ്റ് നിലനില്‍ക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കോടതി വിധിക്കു ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.












Click it and Unblock the Notifications