സിബിസിഐ വ്യാഴാഴ്ച പ്രാര്‍ഥനാ ദിനമായി ആചരിക്കും
തിരുവനന്തപുരം: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സിബിസിഐ) മാര്‍ച്ച് 14 വ്യാഴാഴ്ച പ്രാര്‍ഥനാ ദിനമായി ആചരിക്കും. അയോധ്യയില്‍ ഭൂമി പൂജ നടത്തുന്നതിനുള്ള നീക്കവുമായി വി എച്ച് പി മുന്നോട്ടുപോകവെ മതസൗഹാര്‍ദം നിലനിര്‍ത്താനായാണ് ഇത്.
അയോധ്യയില്‍ ഭൂമി പൂജ നടത്താനുള്ള നീക്കം രാജ്യത്ത് നീണ്ട കാലമായി നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് സിബിസിഐ പ്രസിഡന്റ് തിരുവനന്തപുരം മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സിറില്‍ മാര്‍ ബസേലിയോസ് പറഞ്ഞു.
അയോധ്യാ പ്രശ്നം ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് അനുസരിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവണം. പ്രശ്നത്തിന് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് ഏത് സംഘടനയുമായും വ്യക്തിയുമായും സഹരിക്കാന്‍ സിബിസിഐ തയ്യാറാണ്.
അയോധ്യാപ്രശ്നത്തില്‍ സമാധാനപരവും എത്രയും വേഗത്തിലുള്ളതുമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക പ്രാര്‍ഥന നടത്താന്‍ ബസേലിയോസ് ക്രൈസ്തവരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications