കെടിഡിസി ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്
തിരുവനന്തപുരം: കേരള വിനോദ സഞ്ചാര കോര്‍പ്പറേഷന്റെ (കെടിഡിസി) ഹോട്ടലുകളിലെ മുറികള്‍ ഓണ്‍ലൈന്‍ വഴി റിസര്‍വ് ചെയ്യാവുന്ന സമ്പ്രദായം ഏര്‍പ്പെടുത്തി.
അന്തര്‍ദേശീയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ലോകത്തെവിടെനിന്നും കെടിഡിസിയുടെ ഹോട്ടലുകളിലെ മുറികള്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെ 46 നഗരങ്ങളിലെ നാലായിരത്തോളം ട്രാവല്‍ ഏജന്‍സികള്‍ കെടിഡിസിയുമായി നേരിട്ട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബന്ധിപ്പിച്ചിരിക്കുകയാണ്.
മാര്‍ച്ച് 11 ബുധനാഴ്ച വിനോദസഞ്ചാര മന്ത്രി കെ. വി. തോമസാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സമ്പ്രദായം ഉദ്ഘാടനം ചെയ്തത്. ഐസിഐസിഐയുടെ ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്കിംഗ് കമ്പനി റെസ്നെറ്റിന്റെ സഹകരണത്തോടെയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications