ഭൂമിക്ക് പുറത്ത് ശിലാദാനമാകാം: യുപി സര്‍ക്കാര്‍
അയോധ്യ: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിക്ക് പുറത്ത് ശിലാദാനം ആകാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67.03 ഏക്കര്‍ ഭൂമിക്ക് പുറത്ത് പ്രതീകാത്മകമായി സമര്‍പ്പിക്കുന്ന ശില ഫൈസാബാദ് ഡിവിഷനല്‍ കമ്മിഷണര്‍ക്ക് സ്വീകരിക്കാമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്.
ഫൈസാബാദ് കമ്മിഷണറും അയോധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിന്റെ റിസീവറുമായ ഡോ. അനില്‍കുമാര്‍ ഗുപ്ത ഏത് പദവി പ്രകാരമാണ് ശില സ്വീകരിക്കുക എന്നത് അപ്രധാനമാണെന്നും ശിലാദാനം സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് പുറത്താകണമെന്നേയുള്ളൂവെന്നും ഉത്തര്‍ പ്രദേശ് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നരേഷ് ദയാല്‍ അറിയിച്ചു.












Click it and Unblock the Notifications