അയോദ്ധ്യ : വിധി സുപ്രീം കോടതി ഭേദഗതി ചെയ്യും
ദില്ലി : അയോദ്ധ്യയില്‍ പൂജ വിലക്കിയ വിധി സുപ്രീം കോടതി ഭേദഗതി ചെയ്യുന്നു. ഒരു വിധത്തിലുമുളള ചടങ്ങുകള്‍ തര്‍ക്കരഹിത സ്ഥലത്ത് പാടില്ലെന്ന് കോടതി ബുധനാഴ്ച വിധിച്ചിരുന്നു. ഈ വിധിയില്‍ ചില തിരുത്തലുകള്‍ വരുത്താനാണ് കോടതിയുടെ തീരുമാനം.
വ്യാഴാഴ്ച രാവിലെ ജസ്റിസുമാരായ ബി. എന്‍. കൃപാല്‍, ജി. ബി. പട്നായിക്ക്, വി. എന്‍. ഖരേ എന്നിവരടങ്ങുന്ന ബഞ്ച്, അറ്റോര്‍ണ്ി ജനറല്‍ സോളി സൊറാബ്ജിയെ വിളിച്ചു വരുത്തി തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു.
ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കോടതി തിരുത്തല്‍ പ്രസ്താവിക്കും.












Click it and Unblock the Notifications