Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിടത്തും പൂജ പാടില്ല: കോടതി

ദില്ലി: സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയില്‍ ഒരിടത്തും മാര്‍ച്ച് 15ന് വിഎച്ച്പിയുടെ പ്രതീകാത്മക പൂജ അനുവദിക്കരുതെന്ന് സുപ്രീംകോടതി വിധി. മാര്‍ച്ച് 14 വ്യാഴാഴ്ച നടത്തിയ ഭേദഗതി ചെയ്ത കോടതി വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 13ബുധനാഴ്ച നടത്തിയ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 67.7 ഏക്കര്‍ ഭൂമിയില്‍ ഒരിടത്തും പൂജ പാടില്ലെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഈ വിധിയില്‍ അവ്യക്തതയുണ്ടെന്ന് ഒരു പത്രം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇന്നലത്തെ കോടതി വിധി ഭേദഗതിചെയ്തതെന്നും മൂന്നംഗബെഞ്ച് പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തും വിധിയെ വ്യത്യസ്ഥമായി വ്യഖ്യാനിച്ചിരുന്നു.

67.7 ഏക്കറില്‍ പൂജ പാടില്ലെന്നതുകൊണ്ട് കോടതി ഉദ്ദേശിച്ചത് കോട്ട് രാമചന്ദ്ര വില്ലേജിലെ രണ്ട് റവന്യൂ ഭൂമിയെപ്പറ്റിമാത്രമാണെന്നായിരുന്നു പത്രത്തിന്റെ വ്യാഖ്യാനം. 100 റവന്യൂ പ്ലോട്ടുകളടങ്ങിയ, മൂന്നു ഗ്രാമത്തിലാകെ പരന്നുകിടക്കുന്നതാണ് സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയെന്ന് പത്രം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയില്‍ ഒരിടത്തും മാര്‍ച്ച് 15ന് വിശ്വഹിന്ദുപരിഷത്തിന്റെ പൂജ അനുവദിക്കരുതെന്ന് കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയത്.

67.7 ഏക്കര്‍ തര്‍ക്കഭൂമിയില്‍ പൂജ പാടില്ലെന്ന മാര്‍ച്ച് 13 ബുധനാഴ്ച നടത്തിയ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് നിയമവിദഗ്ധരും വാദിച്ചിരുന്നു. എന്തായാലും വ്യാഴാഴ്ചത്തെ ഉത്തരവോടെ എല്ലാ അവ്യക്തതകളും നീങ്ങിയിരിക്കുകയാണ്.

ബുധനാഴ്ചത്തെ കോടതിവിധി ഒന്നുകൂടി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് വിധി പറഞ്ഞ സുപ്രീംകോടതി ജസ്റിസുമാര്‍ അറ്റോര്‍ണി ജനറലിനെ ചെന്നു കണ്ടത്. വിധിയില്‍ ഭേദഗതി വരുത്താന്‍ അറ്റോര്‍ണി ജനറല്‍ അനുവാദം നല്കി. ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വീണ്ടും ജസ്റിസുമാരായ ബി. എന്‍. കൃപാല്‍, ജി. ബി. പട്നായിക്ക്, വി. എന്‍. ഖരേ എന്നിവരടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്.

ഈ വിധി വിഎച്ച്പിയ്ക്ക് കനത്ത അടിയായിരിക്കുകയാണ്. എന്തായാലും മാര്‍ച്ച് 15 വെള്ളിയാഴ്ച പ്രതീകാത്മക പൂജ നടത്തുമെന്ന ഉറച്ച തീരുമാനവുമായി വിഎച്ച്പി മുന്നോട്ട് പോവുകയാണ്. അതേ സമയം കോടതിവിധിയ്ക്ക് വിപരീതമായി ആരെയും പൂജയ്ക്ക് അനുവദിക്കില്ലെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+