യുപിയില്‍ നിരോധനാജ്ഞ
ലഖ്നോ: ഉത്തര്‍പ്രദേശ് സംസ്ഥാനം ഒട്ടാകെ 144ാം വകുപ്പനുസരിച്ച് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
അയോധ്യയില്‍ മാര്‍ച്ച് 15 വെള്ളിയാഴ്ച പ്രതീകാത്മകപൂജ നടത്തുമെന്ന വിഎച്ച്പിയുടെ പ്രഖ്യാപനമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കാരണം. ആവശ്യമെങ്കില്‍ വിഎച്ച്പിയുടെ മുതിര്‍ന്ന നേതാക്കളെ അറസ്റുചെയ്യുമെന്ന് യുപി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നരേഷ് ദയാല്‍ പറഞ്ഞു.
10 കമ്പനി പൊലീസിനെയും അര്‍ധസൈനികരെയും കൂടുതലായി നിയോഗിച്ചിട്ടുണ്ട്. അയോധ്യയില്‍ ഇപ്പോള്‍ 1000 ല്‍ പരം പൊലീസുകാരുണ്ട്. എല്ലാ ജില്ലകളിലും അതീവജാഗ്രതപുലര്‍ത്താന്‍ ജില്ലാ ഭരണാധികാരികള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിലേക്ക് ഒരു ശിലപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.












Click it and Unblock the Notifications