തടഞ്ഞാല്‍ ജീവനൊടുക്കും: പരമഹംസ
അയോദ്ധ്യ: ജില്ലാ ഭരണാധികാരികള്‍ക്ക് ശില നല്‍കാനായി തന്നെ പണിപ്പുരയില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ അനുവദിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് പരമഹംസ രാമചന്ദ്ര ദാസ് വ്യക്തമാക്കി.
പൊലീസുകാരെ എന്റെ ശരീരത്തില്‍ തൊടാന്‍ അനുവദിയ്ക്കുകില്ല. ശ്രീരാമ ഭഗവാനുവേണ്ടിയായിരിയ്ക്കും ഈ മരണം. - മഹന്ത് പരമഹംസ ഇപ്പോള്‍ പറഞ്ഞു.
പുറത്തേയ്ക്ക് ഇറങ്ങാന്‍ അനുവദിച്ചാല്‍ ലാത്തി അടി കൊള്ളാനും ജയിലില്‍ പോകാനും തയ്യാറാണ്.
ശിലയുടെ പണിപ്പുരയിലാണ് മഹന്ത് ഇപ്പോള്‍ താമസിയ്ക്കുന്നത്. ആരാധനയ്ക്കുള്ള സ്വാതന്ത്യ്രം ഏതൊരു ഹിന്ദുവിനും ഉള്ളതാണ്. ഭൂമി ഇപ്പോള്‍ കൈയാളുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ പ്രതിനിധിയും ഭൂമിയുടെ റിസീവറുമായ ഫൈസാബാദ് ഡിവിഷണല്‍ കമ്മിഷണര്‍ക്ക് ശില നല്‍കി അതിന്റെ രശീത് വാങ്ങുകയാണ് ഉദ്ദേശം. ശില നല്‍കുന്നത് സുപ്രീം കോടതി വിധിയ്ക്ക് എതിരല്ല.
സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള അനുമതിയോ ഭൂമിയോ ചോദിയ്ക്കുന്നില്ല. ഭാവിയില്‍ ക്ഷേത്രം പണിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒരു ശില നല്‍കാന്‍ മാത്രമേ ഉദ്ദേശിയ്ക്കുന്നുള്ളു. -മഹന്ത് വ്യക്തമാക്കി.
മുസ്ലിം ഭരണകാലത്തോ ബ്രിട്ടീഷ് ഭരണകാലത്തോ ഹിന്ദുക്കളുടെ ആരാധന തടഞ്ഞിട്ടില്ല. അധികാരത്തിന് വേണ്ടി വാജ് പേയി മതത്തിന്റെ ആദര്‍ശങ്ങളെ ബലികഴിയ്ക്കുകയാണ്.












Click it and Unblock the Notifications