ഓപ്ടിക്കല്‍ നെറ്റ്വര്‍ക്ക് ജൂണില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് ജൂണില്‍ കമ്മിഷന്‍ ചെയ്യും. വിഎസ്എന്‍എല്‍, ബിഎസ്എന്‍എല്‍ എന്നിവരുമായുളള കരാറനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കുന്ന ഗുണമേന്മ കൂടിയ നെറ്റ്വര്‍ക്ക് കണക്ഷനു പുറമെയാണിത്.
റിലയന്‍സ്, ഏഷ്യാനെറ്റ്, ഭാരതി എന്നീ കമ്പനികളാണ് സംസ്ഥാനത്ത് ഓപ്ടിക്കല്‍ ഫെബര്‍ കേബിള്‍ സ്ഥാപിച്ചത്. ഇതിന്റെ 75 ശതമാനം ജോലിയും പൂര്‍ത്തിയായി. ഈ കേബിളുകള്‍ കൊച്ചിയിലെ അന്താരാഷ്ട്ര ടെര്‍മിനലുമായി ബന്ധിപ്പിക്കും. ടെക്നോപാര്‍ക്കുമായി ബന്ധപ്പെടാനുളള ഒരു എക്സ്ചേഞ്ച് വിഎസ്എന്‍എല്‍ സ്ഥാപിക്കും.
കഴിഞ്ഞ ദിവസം ടെക്നോപാര്‍ക്കിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കി.












Click it and Unblock the Notifications