15ദിവസത്തെ ശമ്പളം നല്‍കും
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് 15 ദിവസത്തെ ശമ്പളം അഡ്വാന്‍സ് നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. മാര്‍ച്ച് 20 മുതല്‍ 15ദിവസത്തെ ശമ്പള അഡ്വാന്‍സ് നല്കിത്തുടങ്ങും. ഈ തുക മൂന്നു ഗഡുക്കളായി തിരിച്ചുപിടിക്കും.
സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്കും അഡ്വാന്‍സ് ശമ്പളം ആവശ്യമെങ്കില്‍ വാങ്ങാം. അവര്‍ക്ക് മാര്‍ച്ച് 15നകം ഫിബ്രവരിയിലെ ശമ്പളം നല്‍കും. ജോലി ചെയ്തവര്‍ക്കുള്ള ശമ്പളം വിതരണം ചെയ്തശേഷമേ അഡ്വാന്‍സ് ശമ്പളം നല്‍കൂ.
സമരത്തിനിടെ താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലിക്കു കയറിയ ജീവനക്കാര്‍ക്ക് ദിവസവേതനത്തിനു പുറമെ 1000 രൂപ പാരിതോഷികവും പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. അതാത് ജില്ലാകളക്ടര്‍മാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇനി സര്‍ക്കാര്‍ സര്‍വീസില്‍ താല്‍ക്കാലിക നിയമനം നടത്തുമ്പോള്‍ സമരത്തിനിടെ ജോലി ചെയ്ത താല്‍ക്കാലികജീവനക്കാര്‍ക്ക് മുന്‍ഗണനനല്‍കും.
അക്രമം കാട്ടിയവരുടെ സസ്പെന്ഷന് തുടരും. അക്രമസ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ല. എസ്മ ഉപയോഗിച്ച് എടുത്ത കേസുകളില്‍ അക്രമസ്വഭാവമില്ലാത്തവ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സമരത്തിന്റെ പേരില്‍ ആരെയും പിരിച്ചുവിടുകയോ സ്ഥലം മാറ്റുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications