ഗിരിരാജ് കിഷോര്‍ അറസ്റില്‍
ലക്നോ: അയോധ്യയിലേക്ക് പോവാന്‍ ശ്രമിച്ച വി എച്ച് പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോറും രണ്ട് ബിജെപി എംപിമാരും ഉള്‍പ്പെടെ 31 പേരെ പൊലീസ് അറസ്റ് ചെയ്തു.
ചിന്മയാനന്ദ്, ബ്രിജ് ഭൂഷണ്‍ എന്നീ ബിജെപി എംപിമാരെയാണ് അറസ്റ് ചെയ്തത്. വി എച്ച് പിയുടെ മുതിര്‍ന്ന നേതാവ് ഷിരിഷ് ചന്ദ്ര ദീക്ഷിതും അറസ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അയോധ്യയില്‍ ആളുകള്‍ കൂടുന്നത് അനുവദിക്കരുതെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അറസ്റ് നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കിഷോറിനെയും മറ്റുള്ളവരെയും തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ റോഡില്‍ ധര്‍ണ നടത്തി. ഇതേ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications