ശില സ്വീകരിക്കണം: കേന്ദ്രം
അയോധ്യ: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിക്ക് പുറത്ത് ശിലാപൂജ നടത്താനായി ശില സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംചന്ദ്രദാസ് പരമഹംസില്‍ നിന്നും ശില സ്വീകരിക്കാന്‍ ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ എ.കെ. ഗുപ്തയോട് കേന്ദ്രം ഉത്തരവിട്ടു.
തനിക്ക് കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചതായി എ.കെ. ഗുപ്ത അറിയിച്ചു. നേരത്തെ ആത്മാഹുതി നടത്തുമെന്ന നിലപാടില്‍ നിന്നും മാറി തര്‍ക്കഭൂമിയില്‍ താന്‍ പ്രവേശിക്കില്ലെന്ന് പരമഹംസ് തീരുമാനിച്ചതോടെ അയോധ്യയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിരിക്കുകയാണ്.
ശിലാദാനത്തിനു ശേഷം തര്‍ക്കഭൂമിയിലെ താല്ക്കാലികക്ഷേത്രത്തില്‍ സന്യാസിമാരെ ദര്‍ശനം നടത്താന്‍ അനുവദിക്കുമെന്നും ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു.
അയോധ്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67.03 ഏക്കര്‍ ഭൂമിക്ക് പുറത്ത് പ്രതീകാത്മകമായി സമര്‍പ്പിക്കുന്ന ശില ഫൈസാബാദ് ഡിവിഷനല്‍ കമ്മിഷണര്‍ക്ക് സ്വീകരിക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരും നേരത്തെ ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications