കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റെടുത്ത ഭൂമിയില്‍ കടക്കില്ലെന്ന് പരമഹംസ്

  • By Staff
Google Oneindia Malayalam News

അയോധ്യ: രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് പരമഹംസ് രാമചന്ദ്ര ദാസ് തന്റെ നിലപാടില്‍ മാറ്റം വരുത്തി. സുപ്രിം കോടതി വിധി അനുസരിക്കുമെന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് പുറത്തായിരിക്കും ശില സമര്‍പ്പിക്കുകയെന്നും മഹന്ത് പരമഹംസ് രാമചന്ദ്ര ദാസ് വ്യക്തമാക്കി.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ശില സമര്‍പ്പിക്കാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നാണ് പരമഹംസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്ക് പുറത്തു മാത്രമേ ശില സമര്‍പ്പിക്കുകയുള്ളൂവെന്ന് പരമഹംസ് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി, പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ നേതാക്കള്‍ പരമഹംസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തിയത്.

ഏറ്റെടുത്ത ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുന്നതുവരെ അവിടെ കടക്കില്ലെന്ന് പരമഹംസ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X