കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎംഎം കേസ്: റാവുവിനെയും ഭൂട്ടയെയും കുറ്റവിമുക്തരാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: ജെഎംഎം കോഴക്കേസില്‍ മുന്‍ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിനെയും മുന്‍ കേന്ദ്രമന്ത്രി ഭൂട്ടാസിംഗിനെയും ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കി.

ഇരുവരും കേസില്‍ കുറ്റക്കാരാണെന്ന വിചാരണ കോടതിയുടെ വിധിയ്ക്കെതിരെ നല്‍കിയ അപ്പീലിന്മേലാണ് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇരുവര്‍ക്കുമെതിരെ മതിയായ തെളിവില്ലെന്ന് വിധി പുറപ്പെടുവിച്ച ജസ്റിസ് സോധി വ്യക്തമാക്കി.

1993ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) യുടെ നാല് എംപിമാര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.

2000 ഒക്ടോബര്‍ 11 ന് പുറപ്പെടുവിച്ച വിചാരണ കോടതിയുടെ വിധിയില്‍ മൂന്ന് വര്‍ഷത്തെ കഠിനതടവിന് റാവുവിനെയും ഭൂട്ടാംസിംഗിനെയും ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹര്‍ജി നല്‍കിയത്.

മുന്‍ ജെഎംഎം എംപി ശൈലേന്ദ്ര മഹാതോയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇരുവരെയും കേസില്‍ പ്രതികളാക്കിയത്. നാല് എംപിമാര്‍ക്കുമായി 50 ലക്ഷം രൂപ വീതം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നവറോജി ശാഖയില്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X