കമല്‍നാഥിന് 10 ലക്ഷം പിഴ
ദില്ലി: മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയുമായ കമല്‍നാഥിന് സുപ്രീംകോടതി 10 ലക്ഷം പിഴശിക്ഷ വിധിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ ഹിമാചല്‍ പ്രദേശിലെ കുളു-മനാലിയില്‍ ബീയാസ് നദിയുടെ തീരത്ത് മോട്ടല്‍ പണിത കുറ്റത്തിനാണ് ഈ പിഴശിക്ഷ.
ജസ്റിസുമാരായ എം.ബി. ഷാ, ദൊരൈസ്വാമി രാജു എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചാണ് മാര്‍ച്ച് 15 വെള്ളിയാഴ്ച ഈ വിധി പറഞ്ഞത്. കമല്‍നാഥിന്റെ ഉടമസ്ഥതയില്‍ പണിത സ്പാന്‍ മോട്ടല്‍ ഇവിടുത്തെ അതിലോലമായ പരിസ്ഥിതിയെ നശിപ്പിച്ചുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇവിടുത്തെ പരിസ്ഥിതി സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമല്‍നാഥ് നല്കുന്ന 10 ലക്ഷം പിഴ ഉപയോഗിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
കുളു-മനാലി താഴ്വരയില്‍ ബിയാസ് നദിയുടെ തീരത്ത് സ്പാന്‍ മോട്ടലിന് ഭൂമി വാടകയ്ക്ക് നല്കുന്നത് 1996 ഡിസംബര്‍ 13ന് കോടതി തടഞ്ഞിരുന്നു. ഇവിടുത്തെ സംരക്ഷിത വനഭൂമിയുടെ ഭാഗമായ സ്ഥലത്താണ് മോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി. മേത്തയാണ് കമല്‍നാഥിനെതിരെ പരാതി നല്കിയത്.












Click it and Unblock the Notifications