ശിലാദാന ഘോഷയാത്ര തടഞ്ഞു
അയോധ്യ: രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാമചന്ദ്രദാസ് പരമഹംസിന്റെ കേന്ദ്രമായ ദിഗംബര്‍ അഖാഡ (മഠം) യില്‍ വെച്ച് ശിലാദാന ഘോഷയാത്ര അധികൃതര്‍ തടഞ്ഞു.
രാംകോട്ട് മഹല്ലയില്‍ വെച്ച് ശിലാദാനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനക്കൂട്ടം അസ്വസ്ഥരാണെന്നത് കണക്കിലെടുത്താണ് അഖാഡയില്‍ വെച്ച് ശിലാദാനം നടത്താമെന്ന് അവസാന നിമിഷത്തില്‍ തീരുമാനമെടുത്തതെന്ന് പരമഹംസ് പറഞ്ഞു.
രാംകോട്ട് മൊഹല്ലയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് അഖാഡ. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയായാണ് അഖാഡ സ്ഥിതിചെയ്യുന്നത്.
രാംകോട്ട് മൊഹല്ലയ്ക്ക് അടുത്തായി ശിലാദാനം നടത്തുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഘോഷയാത്ര തടഞ്ഞ ഉദ്യോഗസ്ഥര്‍ പരമഹംസിനെയും വിഎച്ച്പി നേതാവ് അശോക് സിഗാളിനെയും അറിയിച്ചു.
അഖാഡയില്‍ വച്ച് ശിലാ ദാനം നടത്താനായി ഘോഷയാത്രയെ അനുഗമിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിയ്ക്കുകയാണ്.
രണ്ടു ശിലകളാണ് രാംചന്ദ്ര പരമഹംസ ദാനത്തിനായി കൊണ്ടുപോകുന്നത്.
ശിലാദാന ഘോഷയാത്ര തുടങ്ങി
സമയം 2.30 പി എം
അയോധ്യ: മാര്‍ച്ച് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട്മണിക്ക് ശിലാദാന ഘോഷയാത്ര ആരംഭിച്ചു.
വിഎച്ച്പി നേതാവ് അശോക് സിംഗാളും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് മഹന്ത് പരമഹംസ് രാമചന്ദ്ര ദാസും ഉള്‍പ്പെടുന്ന സംഘമാണ് രാംകോട്ടിലേക്ക് ശിലകള്‍ കൊണ്ടുപോവുന്നത്. ആയിരത്തോളം പേരാണ് സന്യാസിമാരെ അനുഗമിക്കുന്നത്.
കേശവപുരത്തു നിന്ന് രണ്ട് മണിയോടെ തുടങ്ങിയ ഘോഷയാത്ര 2.35 ഓടെ ഹനുമാന്‍ ഗിരിയിലെത്തി. അവിടെ നിന്നും ശില സര്‍ക്കാര്‍ പ്രതിനിധിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്ന രാകോട്ടിലേക്ക് നീങ്ങി.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി നിരീക്ഷകനെന്ന നിലയില്‍ അയോധ്യയിലെത്തിയിട്ടുണ്ട്. മുന്‍ ഫൈസാബാദ് ഡിവിഷണല്‍ കമ്മിഷണര്‍ ശത്രുഘ്നന്‍ സിംഗാണ് കേന്ദ്രത്തിന്റെ പ്രതിനിധി.
ഫൈസാബാദ് കമ്മിഷണറും അയോധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിന്റെ റിസീവറുമായ ഡോ. അനില്‍കുമാര്‍ ഗുപ്തയാണ് ശില സ്വീകരിക്കുന്നത്. ശില സര്‍പ്പിച്ച ശേഷം സംഘം പ്രാര്‍ഥന നടത്തും.
അയോധ്യയില്‍ കര്‍ശനമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാര്‍ത്താ ലേഖകര്‍ക്കു പോലും നഗരത്തില്‍ കടക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications