അയോദ്ധ്യയില്‍ ശിലാദാനം നടന്നു
അയോദ്ധ്യ : നിശ്ചയിച്ചതിലും ഒന്നേകാല്‍ മണിക്കൂര്‍ വൈകി അയോദ്ധ്യയില്‍ ശിലാദാനം നടന്നു. മന്ത്രവിധികളാല്‍ പൂജിച്ച ആദ്യ ശില കേന്ദ്രമന്ത്രിസഭയിലെ അയോദ്ധ്യാ സെല്ലിന്റെ ചുമതലയുളള ശത്രൂഘന്‍ സിന്‍ഹയ്ക്ക് കൈമാറി. ഉച്ച തിരിഞ്ഞ് 3.30 നാണ് ചടങ്ങ് നടന്നത്. സമാധാനപരമായിരുന്നു ചടങ്ങുകള്‍.
എന്നാല്‍ ഫൈസാബാദ് ഡിവിഷനല്‍ കമ്മിഷണര്‍ എ. കെ. ഗുപ്ത ചടങ്ങില്‍ സംബന്ധിച്ചില്ല. അദ്ദേഹവും ശിലാദാനത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. തര്‍ക്ക സ്ഥലം ഏറ്റെടുത്ത റിസീവറാണ് ഗുപ്ത.
രാമജന്മ ഭൂമി ട്രസ്റിന്റെ ചെയര്‍മാന്‍ രാമചന്ദ്ര പരമഹംസരുടെ ആശ്രമത്തില്‍ നടന്ന പൂജയ്ക്കു ശേഷം രണ്ടാം ശില ഏറ്റു വാങ്ങിയതും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
മുന്‍ ഫെയ്സാബാദ് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിംഗാളിന്റെ മദ്ധ്യസ്ഥ ശ്രമങ്ങളിലാണ് പൂജ തന്റെ ആശ്രമത്തില്‍ വച്ചു നടത്താന്‍ പരമഹംസര്‍ സമ്മതിച്ചത്. ഫെയ്സാബാദ് എംപിയും ബജ്രംഗദള്‍ നേതാവുമായ വിനയ് കത്യാറും ചടങ്ങില്‍ സംബന്ധിച്ചു.
നരത്തേ രാംകോട്ട് മഹല്ലയില്‍ വച്ച് ശിലാദാനം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.












Click it and Unblock the Notifications