സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു: വി. എസ്
തിരുവനന്തപുരം: കേന്ദ്രത്തിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരിഷ്കാരങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഭയില്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ വായ്പ സംബന്ധിച്ച രേഖകള്‍ മേശപ്പുറത്ത് വെക്കാന്‍ വിസമ്മതിച്ച ധനമന്ത്രി കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതെന്നാണ് വ്യക്തമാക്കിയത്.
നികുതി വര്‍ധിപ്പിക്കാനും പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നുമാണ് കേന്ദ്ര നിര്‍ദേശം. ഈ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിച്ചില്ല.
യുഡിഎഫ് പ്രകടപത്രികയില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് വിരുദ്ധമായി സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് യാതൊരു മടിയുമില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications