Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പരിഷ്കരണത്തിന്റെ വിശദാംശങ്ങള്‍ നിയമസഭയില്‍ വെളിപ്പെടുത്താന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം മാര്‍ച്ച് 15 വെള്ളിയാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സബ്മിഷന്‍ വേളയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ് ചര്‍ച്ച സംബന്ധിച്ച രേഖകള്‍ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

ഏഷ്യന്‍ വികസന ബാങ്കുമായി വായ്പ സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സബ്മിഷന് മറുപടിയായി ധനമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു. എഡിബിയുമായുള്ള ചര്‍ച്ച സംബന്ധിച്ച് സുതാര്യത സൂക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന.

രേഖകള്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാവില്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+