കരിപ്പൂര്‍-ജിദ്ദ രണ്ട് വിമാനം കൂടി
കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ രണ്ട് വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കും. ദമാമില്‍ നിന്ന് കരിപ്പൂരേക്കും വിമാന സര്‍വീസ് തുടങ്ങും.
ചൊവാഴ്ച നിലവിലുള്ള സര്‍വീസിന് പുറമെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലാണ് സര്‍വീസ് തുടങ്ങുന്നത്.
എല്ലാ വ്യാഴാഴ്ചയും കരിപ്പൂരില്‍ നിന്ന് വൈകീട്ട് മൂന്നരയ്ക്ക് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് ജിദ്ദയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനം കരിപ്പൂരിലേക്ക് തിരിച്ച് സര്‍വീസ് നടത്തും.
വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാലരയ്ക്കാണ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നത്. രാത്രി 7.55ന് ജിദ്ദയിലെത്തും. അന്നു രാത്രി 10 മണിയ്ക്ക് തിരികെ സര്‍വീസ് നടത്തുന്ന വിമാനം പിറ്റേന്ന് രാവിലെ 6.15ന് കരിപ്പൂരിലെത്തും.
ഏപ്രില്‍ ഒന്നു മുതലാണ് ദമാം-കരിപ്പൂര്‍ സര്‍വീസ് ആംരഭിക്കുന്നത്. നിലവിലുള്ള ദമാം-മുംബൈ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടുകയാണ് ചെയ്യുന്നത്. ദമാമില്‍ നിന്ന് പുലര്‍ച്ചെ നാല് മണിയ്ക്ക് പുറപ്പെടുന്ന വിമാനം 11.55ന് കരിപ്പൂരിലെത്തും.












Click it and Unblock the Notifications