Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനില്ലായിരുന്നെങ്കില്‍............!

തൃശൂര്‍ : താനിടപെട്ടതു കൊണ്ടാണ് സമരം തീര്‍ന്നതെന്ന് കെ. കരുണാകരന്‍. ഇല്ലെങ്കില്‍ ഇനിയും പണിമുടക്ക് നീളുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ച ചെയ്ത്് പ്രശ്നം പരിഹരിക്കണമെന്ന് ഞാനാണ് തുടര്‍ച്ചയായി ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാതെ തുടര്‍ന്നേനെ വാര്‍ത്താ ലേഖകരോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു. സമരത്തെ താന്‍ അനുകൂലിക്കുന്നില്ലെങ്കിലും സര്‍ക്കാരും അതിന്റെ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് കരുണാകരന്‍ വ്യക്തമാക്കി.

നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് യുഡിഎഫിന്റേതാണെന്ന് താന്‍ കരുതുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു. ധനമന്ത്രിയുടേതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

താനാണ് സമരം തീര്‍ക്കാനുളള വഴി ആന്റണിയ്ക്കു പറഞ്ഞു കൊടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരും അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+