മുല്ലപ്പെരിയാര്‍: നിയമനിര്‍മാണം നടത്തും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് നിയമനിര്‍മാണമടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് സുപ്രിം കോടതിയുടെ മുന്നിലുള്ള കേസിന്മേല്‍ തീര്‍പ്പുണ്ടായതിന് ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നത്. ഇപ്പോള്‍ തമിഴ്നാടുമായുള്ള കരാര്‍ റദ്ദാക്കികൊണ്ടുള്ള നിയമനിര്‍മാണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്.
തുടര്‍ച്ചയായി 25 വര്‍ഷം എംഎല്‍എയായിരുന്നതിന്റെ ആഘോഷവേളയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ജേക്കബ്.
നിയമസഭയില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാവുന്നില്ലെന്ന് ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications