Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ് ടെലിഫോണ്‍: വിലക്ക് നീങ്ങുന്നു

ദില്ലി: ഇന്ത്യയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ടെലിഫോണിനുള്ള വിലക്ക് നീങ്ങും. ഇതോടെ മൊബൈല്‍ ഫോണിന് പിന്നാലെ ഇതാ ഇന്റര്‍നെറ്റ് സഹായത്തോടെ ഫോണ്‍ചെയ്യാനുള്ള സൗകര്യം ഇന്ത്യയില്‍ വ്യാപകമാവും.

ഇന്റര്‍നെറ്റ് സേവനം നല്കിവരുന്ന (ഐഎസ്പി) കമ്പനികള്‍ വഴിയായിരിക്കും ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനവും ലഭിക്കുക. യാതൊരു പ്രത്യേകലൈസന്‍സ് ഫീസും ഈടാക്കാതെയായിരിക്കും ഇന്റര്‍നെറ്റ് സേവനം നല്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സൗകര്യം നല്കാനുള്ള അധികാരം നല്കുക.

ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശപ്രകാരമാണ് ഏപ്രില്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ടെലിഫോണിനുള്ള വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്റര്‍നെറ്റ് ടെലിഫോണില്‍ ശബ്ദം ഇന്റര്‍നെറ്റ് വഴിയാണ് സഞ്ചരിക്കുക. അതായത് ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരാള്‍ക്ക് അയാളുടെ പേഴ്സണല്‍കമ്പ്യൂട്ടര്‍ വഴി ദീര്‍ഘദൂര ഫോണ്‍ ചെയ്യാമെന്നര്‍ത്ഥം. രാജ്യത്തെ ദീര്‍ഘദൂര ഫോണ്‍ മേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുശതമാനം ഇന്റര്‍നെറ്റ് ടെലിഫോണ്‍ കയ്യടക്കുമെന്നാണ് കരുതുന്നത്.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു ഉപഭോക്താവിന് അയാളുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വഴി ശബ്ദതരംഗങ്ങള്‍ സ്വീകരിക്കാനും അയക്കാനും കഴിയും എന്നതാണ് ഇന്റര്‍നെറ്റ് ടെലിഫോണിന്റെ പ്രത്യേകത.

ഇന്റര്‍നെറ്റ് ടെലിഫോണ്‍ ഉപയോഗിക്കാന്‍ ഒരാള്‍ക്ക് ഒന്നുകില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനത്തിലുള്ള ടെലിഫോണ്‍ ഉണ്ടായിരിക്കണം. ഇതിന് 10,000 ത്തിനും 15,000 നും ഇടയ്ക്കാണ് വില.ഇന്റര്‍നെറ്റ് ടെലിഫോണ്‍ വന്നാല്‍ ഇന്ത്യയ്ക്കകത്തുള്ള രണ്ടു പേഴ്സണല്‍ കമ്പ്യൂട്ടറുകളുള്ളവര്‍ക്ക് അന്യോന്യം സംസാരിക്കാം. ഇന്ത്യയിലെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉള്ള ഒരാള്‍ക്ക് വിദേശത്തെ പേഴ്സണല്‍ കമ്പ്യൂട്ടറുള്ള ഒരാളുമായി സംസാരിക്കാം. ഇന്റര്‍നെറ്റ് പ്രോട്ടോക്കോളോടുകൂടി രണ്ടു ടെര്‍മിനലുകള്‍ ഉള്ളവര്‍ക്ക് അന്യോന്യം ബന്ധപ്പെടാം.

ഒരു പേഴ്സണല്‍ കമ്പ്യൂട്ടറിന് ശരാശരി 30,000 രൂപയില്‍ കുറയാതെ വിലവരും. ഇന്റര്‍നെറ്റ് പ്രോട്ടോക്കോളോടുകൂടിയ ടെലിഫോണിന് 10,000 മുതല്‍ 15,000 രൂപ വരെ വില വരും. പണമുള്ളവര്‍ക്കേ ഈ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാലാണ് തല്ക്കാലം ഇന്റര്‍നെറ്റ് ടെലിഫോണ്‍ മൊബൈല്‍ഫോണടക്കമുള്ള മറ്റ് ഫോണ്‍വിപണിയ്ക്ക് തല്ക്കാലം ഭീഷണിയല്ലെന്ന് കരുതുന്നത്.

ഇത് നടപ്പായിക്കഴിഞ്ഞാല്‍ വൈകാതെ നമ്മുടെ ഇപ്പോഴത്തെ ടെലഫോണ്‍ബൂത്തുകളില്‍ ഒക്കെതന്നെ ഈ സൗകര്യവും വരും. ഈ സൗകര്യം ലഭിയ്ക്കണമെങ്കില്‍ ഉപയോക്താവ് കൂടുതല്‍ തുക ഇന്റര്‍നെറ്റ് സേവന ദാതാവിന് നല്‍കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+