Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേര്‍ത്തലയില്‍ ഏറ്റുമുട്ടല്‍; രണ്ട് മരണം

ചേര്‍ത്തല: ചേര്‍ത്തലയ്ക്കടുത്ത് തൈക്കല്‍ കടപ്പുറത്ത് ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളുകളും മറ്റൊരു വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വേലിക്കകത്ത് ഗബ്രിയേലിന്റെ മകന്‍ വിന്‍സെന്റ് (40), ആര്‍എസ്എസ് പ്രവര്‍ത്തകനായ വരകാടിയില്‍ സുമേഷ് എന്നിവരാണ് മരിച്ചത്.

നൂറോളം പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാര്‍ച്ച് 16 ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മീന്‍ പിടിക്കാനായി കടലില്‍ വള്ളമിറക്കുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്.

ബോബേറുമുണ്ടായി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് തൈക്കലില്‍ സംഘര്‍ഷാവസ്ഥയാണ്. മിക്ക വീടുകളിലെയും പുരുഷന്മാര്‍ അക്രമം ഭയന്ന് മാറിനില്‍ക്കുകയാണ്.

ആലപ്പുഴ എസ്പി നിതിന്‍ അഗര്‍വാള്‍, ചേര്‍ത്തല ഡിവൈഎസ്പി വി. സി. സോമന്‍, സിഐ നാരായണപ്പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+