Get Updates
Get notified of breaking news, exclusive insights, and must-see stories!

വായ്പ നല്‍കാന്‍ സ്വതന്ത്ര ബാങ്കും

തിരുവനന്തപുരം : പസഫിക്ക് ദ്വീപിലെ ബാങ്കില്‍ നിന്നും കേരള സര്‍ക്കാരിന് വായ്പാ വാഗ്ദാനം. നെയ്റു ആസ്ഥാനമായ സൗത്ത് ഈസ്റ് ഏഷ്യന്‍ ബാങ്കാണ് 5,000 കോടിയുടെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്. വായ്പാ നിര്‍ദ്ദേശം ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തിയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.

രണ്ട് ഇടനിലക്കാരാണ് സൗത്ത് ഈസ്റ് ഏഷ്യാ ബാങ്കിന്റെ വായ്പാ നിര്‍ദ്ദേശവുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇതില്‍ ഒരാള്‍ കൊച്ചിയിലെ കോണ്‍ഗ്രസ് അനുഭാവിയായ വ്യാപാര പ്രമുഖനാണ്. ഇയാള്‍ കോണ്‍ഗ്രസിന്റെ പ്രമുഖനായ ഒരു ട്രേഡു യൂണിയന്‍ നേതാവുമൊത്ത് ബാങ്ക് നിര്‍ദ്ദേശം ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി വി. കൃഷ്ണ മൂര്‍ത്തിയെ കണ്ട ശേഷം ഇയാള്‍ തന്നെയാണ് ഒരു പ്രമുഖ പത്രമോഫീസില്‍ വിളിച്ച് കാര്യം അറിയിച്ചത്. കരാര്‍ ഉറപ്പിച്ചാല്‍ 150 കോടിയാണത്രേ ഇടനിലക്കാരുടെ കമ്മിഷന്‍.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് നെയ്റു. ഇവിടെയാണ് ഈ ബാങ്കിന്റെ ആസ്ഥാനം. വെറും 12,000 ആണ് അവിടുത്തെ ജനസംഖ്യ. ഫോസ്ഫേറ്റ് പാറഖനനമാണ് ഇവിടത്തെ പ്രധാന വ്യവസായം. ഇതു തന്നെയാണ് ജനങ്ങളുടെ ജീവനോപാധിയും.

ബാങ്കിന്റെ ചെയര്‍മാന്‍ രവീന്ദ്ര സിംഗിന്റെ കത്തുമായാണ് രണ്ടു പേരും ചീഫ് സെക്രട്ടറിയെ കണ്ടത്. ബാങ്കിന്റെ വിശ്വാസ്യത തെളിയിക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കിയ രേഖകളും കത്തിനൊപ്പം വച്ചിരിന്നു.

പണം വായ്്പ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്ന് എന്നാണ് കത്തില്‍ ബാങ്ക് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കേരളം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ആവശ്യമായ പണം തങ്ങള്‍ നല്‍കാമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമത്രേ!

നികുതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഒന്നാണ് ഇതെന്നാണ് കരുതുന്നത്. നെയ്റു പോലുള്ള പസഫിക്ക് ദ്വീപുകള്‍ ഇത്തരം ബാങ്കുകള്‍ക്ക് പേരുകേട്ടതാണ്. ഇത്തരത്തിലുള്ള പല ബാങ്കുകളിലും നിക്ഷേപകന്റെ പണം ഓഹരി വിപണികളിലും മറ്റും നിക്ഷേപിച്ചാണ് ലാഭമുണ്ടാക്കുന്നത്.

പസഫിക്ക് സമുദ്രത്തിലെ പലദ്വീപുകളിലെ ബാങ്കുകളും മയക്കുമരുന്നു വിപണനത്തിനും തീവ്രവാദത്തിനും വരെ പണം കടം നല്‍കുന്നവരാണ്. നികുതി നല്‍കാതെ പണം നിക്ഷേപിയ്ക്കാവുന്ന ബാങ്കുകളുള്ള ദ്വീപാണ് നെയ്റു.

ഡൊമിനിക്കവന്‍ റിപ്പബ്ലിക്കില്‍ റജിസ്റര്‍ ചെയ്ത ഡിലമോര്‍ അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ കീഴിലു ള്ളതാണ് ഈ ബാങ്ക്. അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും വായ്പ നല്‍കുന്നവരില്‍ പ്രമുഖമായ സ്ഥാനം ഈ കമ്പനിയ്ക്കുണ്ട്. സിങ്കപ്പൂരിലെ ഡിലമോര്‍ ആന്റ് ഔള്‍ കമ്പനി, ലണ്ടനിലെ ഡിലമോര്‍ ഇന്‍വെസ്റ്വെമെന്റ്സ് ലിമിറ്റഡ്, പസഫിക് ദ്വീപുകള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിലമോര്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ്, നെയ്റുവിലെ ഡിലമോര്‍ ഇന്‍വെസ്റ്മെന്റ് ബാങ്ക് ലിമിറ്റഡ് എന്നിവയാണ് ഡിലമോര്‍ അസെറ്റ് മാനേജ്മെന്റ് കമ്പനിയില്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന മറ്റു പണമിടപാട് സ്ഥാപനങ്ങള്‍.

മൂന്നു ശതമാനം എസ്റാബ്ലിഷ്മെന്റ് ഫീസ് നല്‍കണമെന്നതാണ് ഒരേയൊരു വ്യവസ്ഥ. (കമ്മിഷന്‍ തുകയ്ക്ക് ബാങ്ക് വൃത്തങ്ങളില്‍ നല്‍കിയിട്ടുളള പേരാണ് എസ്റാബ്ലിഷ്മെന്റ് ഫീസ്). ഇത് വായ്പയുടെ ആദ്യ ഗഡു ലഭിക്കുമ്പോള്‍ ഇടനിലക്കാര്‍ക്ക് നല്‍കണം. നല്‍കേണ്ടത് വായ്പ സ്വീകരിയ്ക്കുന്ന ആളാണ്.

5,000 കോടിയുടെ മൂന്നു ശതമാനം, അതായത് 150 കോടി രൂപയാണ് കരാര്‍ ഉറപ്പിച്ചാല്‍ ഇവര്‍ക്ക് കിട്ടുന്നത്. കരാറിലെ മറ്റു വ്യവസ്ഥകള്‍ പുറത്തു വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+