പത്മജ റാവുത്തറെ ഒതുക്കി
കൊച്ചി: ട്രേഡ് യൂണിയന്‍ നേതാവ് എം.എസ്. റാവുത്തറെ ഒതുക്കി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍(ഐഎന്‍ടിയുസി) നേതൃത്വം പത്മജ പിടിച്ചെടുത്തു.
എറണാകുളത്ത് ചേര്‍ന്ന സംസ്ഥാനകൗണ്‍സില്‍ യോഗമാണ് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റായി പത്മജയെ തിരഞ്ഞെടുത്തത്. 52 പേര്‍ യോഗത്തില്‍ പങ്കെടുത്തുവെങ്കിലും യോഗത്തിന്റെ കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് റാവുത്തര്‍ വിഭാഗം ആരോപിക്കുന്നു. വി.പി. മരയ്ക്കാരുടെ മരണശേഷം ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അതേ സമയം റാവുത്തരെ അസിസ്റന്റ് ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്നും മാറ്റിയിട്ടില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. 1991മുതല്‍ ഫെഡറേഷന്റെ അസിസ്റന്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എം.എസ്. റാവുത്തറാണ് പൊതുവെ ഫെഡറേഷന്റെ നേതാവായി അറിയപ്പെട്ടിരുന്നത്. എന്തായാലും റാവുത്തറെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പത്മജയുടെ ഈ നീക്കമെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications