റോഡ് വികസനത്തിന് 1500 കോടി വായ്പ
തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ വികസനത്തിന് 1300 കോടി രൂപ വായ്പ നല്‍കുന്നതിന് ലോകബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച ഫാക്സ് സന്ദേശം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും ലഭിച്ചു.
വായ്പ ഉപയോഗിച്ച് സംസ്ഥാനത്തെ ആയിരം കിലോമീറ്റര്‍ റോഡിന്റെ വീതികൂട്ടുകയും ബലപ്പെടുത്തുകയും ചെയ്യും. 600 കിലോമീറ്റര്‍ റോഡുകളുടെ ബലപ്പെടുത്തല്‍ നടത്തും.
20 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. എട്ട് ശതമാനമാണ് പലിശ. വീതിക്കൂട്ടലും ബലപ്പെടുത്തലും കൂടിയുള്ളപണി അഞ്ചു വര്‍ഷം കൊണ്ടും ബലപ്പെടുത്തല്‍ മാത്രമായുള്ള പണി മൂന്ന് വര്‍ഷം കൊണ്ടും തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
ദേശീയ-ആഗോള ടെണ്ടറുകള്‍ ഇതിനായി ക്ഷണിക്കും. വായ്പയുടെ ആദ്യ ഗഡുവായ 70 കോടി രൂപ ജൂണ്‍ മാസത്തില്‍ ലഭിക്കും.












Click it and Unblock the Notifications