Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് ഉപരോധിച്ചു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ ഉപരോധം സെക്രട്ടറിയേറ്റിന്റെയും കളക്ടറേറ്റുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.

മാര്‍ച്ച് 16 ശനിയാഴ്ച വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തിങ്ങിനിറഞ്ഞു. ജീവനക്കാരെ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. റോഡ് ഗതാഗതവും തടസപ്പെട്ടു.

മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ. കെ. നായനാര്‍ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വളന്റിയര്‍മാരെ അഭിവാദ്യം ചെയ്തു.

വിവിധ ജില്ലാ കളക്ടറേറ്റുകളും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം തന്നെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു.

കൊല്ലം കളക്ടറേറ്റ് ഉപരോധത്തിനിടെ കല്ലേറുണ്ടായി. സംസ്ഥാനത്ത് മറ്റെവിടെയും അക്രമസംഭവങ്ങള്‍ നടന്നതായി അറിവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+