സേവന മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തും
തൃശൂര്‍ : സേവനമേഖകളില്‍ നികുതിയേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി യുഡിഎഫ് കണ്‍വീനറും ധനമന്ത്രിയും. വെവേറെ വാര്‍ത്താ സമ്മേളനങ്ങളിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഫീസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് സ്വയം പിരിഞ്ഞു പോകല്‍ പദ്ധതി വേണ്ടിവന്നാല്‍ കേരളത്തില്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പ്രസ്താവിച്ചു.
നിലവിലുളള സ്ഥിതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ധനമന്ത്രി പ്രസ്താവിച്ചു. പുതിയ നികുതി മേഖലകള്‍ കണ്ടെത്തണം. സര്‍ക്കാരിന്റെ റവന്യൂ കമ്മി കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവരെ ഒഴിക്കിയാകും പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന സൗജന്യം അര്‍ഹിക്കുന്നവര്‍ക്ക് മാത്രം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വീസിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കും. അധികമുളള ജീവനക്കാരെ പിരിച്ചു വിടുകയില്ല. അവരെ പുനര്‍വിന്യസിക്കും.
മന്ത്രിമാരുടെ എണ്ണം കുറയ്ക്കാന്‍ യുഡിഎഫ് ആലോചിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി ചോദ്യത്തിനു മറുപടിയായി അറിയിച്ചു.












Click it and Unblock the Notifications