തീവണ്ടിയില്‍ തീ: കൗണ്‍സിലര്‍ അറസ്റില്‍
അഹമ്മദാബാദ്: സബര്‍മതി എക്സ്പ്രസിന് തീ കൊളുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെന്ന് കരുതുന്ന മുനിസിപ്പല്‍ കൗണ്‍സിലറായ ഹാജി ബിലാല്‍ ഇസ്മായില്‍ സുജേലയെ പൊലീസ് അറസ്റ് ചെയ്തു.
മാര്‍ച്ച് 17 ശനിയാഴ്ച രാത്രിയാണ് ബിലാലിനെ അറസ്റ് ചെയ്തത്. ഗോദ്ര മുനിസിപ്പാലിറ്റി ആസൂത്രണ കമ്മിറ്റിയുടെ ചെയര്‍മാനാണ് ബിലാല്‍.
സബര്‍മതി എക്സ്പ്രസിലെ തീ പിടിച്ച ബോഗികളിലെ തീ അണയ്ക്കാന്‍ ശ്രമിച്ച അി ശമന സേനാ പ്രവര്‍ത്തകരെ തടഞ്ഞുവെന്നതാണ് ബിലാലിന്റെ പേരിലുള്ള കുറ്റം. ബിലാല്‍ ഇതേ വരെ കുറ്റം സമ്മതിച്ചിട്ടില്ല.
ഗോദ്ര പട്ടണത്തിലെ വോഹ്രവാദ് പ്രദേശത്തു വെച്ചാണ് ബിലാലിനെ അറസ്റ് ചെയ്തത്. ബിലാലിനെ പിടികൂടാനായി മുംബൈ, ഹൈദരാബാദ്, ഉദയിപൂര്‍ എന്നീ സ്ഥലങ്ങളില്‍ പൊലീസ് സംഘത്തെ അയച്ചിരുന്നു. ബിലാലിനെതിരെ മറ്റു ചില ക്രിമിനല്‍ കേസുകളുമുണ്ട്.
ബിലാനിനെ കൂടാതെ മറ്റ് രണ്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. 27 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications