Get Updates
Get notified of breaking news, exclusive insights, and must-see stories!

നട്വര്‍സിങ്ങിന്റെ മരുമകള്‍ മരിച്ചനിലയില്‍

ദില്ലി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. നട്വര്‍സിങ്ങിന്റെ മരുമകള്‍ കൊലചെയ്യപ്പെട്ട നിലയില്‍.

തെക്കന്‍ദില്ലിയിലെ ഹയാട് റീജന്‍സിയെന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഒന്നാംനിലയിലെ ടെറസിലാണ് മരുമകള്‍ നടാഷയുടെ ജഡം കണ്ടെത്തിയത്. നടാഷ ഏഴാംനിലയില്‍ നിന്ന് നടാഷ ഒന്നാം നിലയിലേക്ക് വീണതാണെന്ന നിഗമനത്താല്‍ പൊലീസ് ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നതായി നടാഷ തനിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചിരുന്നതായി നടാഷയുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ നടാഷയുടെ അരക്കെട്ടില്‍ രണ്ടും തലയുടെ പിറകില്‍ ഒന്നും ബുള്ളറ്റുകള്‍ കയറിയ പാടുകളുണ്ട്. ഇതിനാല്‍ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. നടാഷയുടെ മുഖം വീര്‍ത്തനിലയിലാണ്. ഒരു കൈ ഒടിഞ്ഞിട്ടുമുണ്ട്. ഇത് കൊലപാതകത്തിനു മുമ്പ് നടാഷയെ ആരോ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരിക്കാമെന്ന് സൂചനനല്കുന്നതായി പൊലീസ് പറഞ്ഞു.

ദില്ലിയെ ആകെ ഈ കൊലപാതകവാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്. ചില അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഈയിടെ ഭര്‍ത്താവ് ജഗത് സിങ്ങില്‍ നിന്ന് അകന്നപ്പോള്‍ നടാഷ മാധ്യമശ്രദ്ധ നേടിയിരുന്നു. ഈയിടെ നടാഷയുമായി അടുത്ത കൊക്കകോള ഇന്ത്യയുടെ ഡയറക്ടര്‍ വിനയ് കപൂര്‍ അജ്ഞാതരാല്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈയിടെ ഒരു ദിവസം രാത്രി നടാഷയെ ഒരു പാര്‍ട്ടിക്കുശേഷം അവരുടെ വീട്ടില്‍ കൊണ്ടുവിട്ട് മടങ്ങുംവഴിയാണ് വിനയ് കപൂര്‍ ആക്രമിക്കപ്പെട്ടത്.

ജഡം പോസ്റ്മോര്‍ട്ടത്തിനായി സഫ്ദര്‍ജംഗ് ആസ്പത്രിയില്‍ കൊണ്ടുപോയി. തെക്കന്‍ദില്ലിയിലെ ജോയിന്റ്കമ്മീഷണര്‍ സതീഷ്ചന്ദ്ര ഇതൊരു കൊലപാതകമാണെന്ന് അറിയിച്ചു. മാര്‍ച്ച് 15 ശനിയാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ നിന്ന് നടാഷ ഒറ്റയ്ക്ക് പുറത്തുപോയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

ജഗത്സിംഗ്- നടാഷ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+