കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നതാഷയ്ക്ക് വെടിയേറ്റിട്ടില്ല: റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: കൊല്ലപ്പെട്ട നതാഷ സിങ്ങിന്റെ ശരീരത്തില്‍ വെടിയേറ്റിട്ടില്ലെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിസിപി ടാജ് ഹസ്സനാണ് മാര്‍ച്ച് 17 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ശരീരത്തില്‍ കത്തികൊണ്ടോ മറ്റോ കുത്തേറ്റിട്ടുമില്ല.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. നട്വര്‍സിങ്ങിന്റെ മകന്റെ ഭാര്യയാണ് കൊല്ലപ്പെട്ട നതാഷ. തെക്കന്‍ ദില്ലിയിലെ പഞ്ചനക്ഷത്രഹോട്ടലായ ഹയാട്ടിന്റെ ഒന്നാം നിലയിലെ ടെറസിലാണ് ഞായറാഴ്ച രാവിലെ നതാഷയുടെ മൃതശരീരം കാണപ്പെട്ടത്.

ശരീരത്തില്‍ പലയിടത്ത് വെടിയേറ്റ പാടുകളുണ്ടെന്ന് നേരത്തെ പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നതാഷയുടെ ശരീരത്തിലെ എല്ലുകള്‍ പലഭാഗത്ത് പൊട്ടിയത് വെടിയുണ്ടയേറ്റിട്ടല്ല, മുകളിലെ നിലയില്‍ നിന്നും താഴേക്ക് വീണതിന്റെ ആഘാതത്തിലായിരിക്കാമെന്നാണ് ഇപ്പോള്‍ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം മരണം കൊലപാതകമാണെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഡിസിപി ടാജ് ഹസ്സന്‍ പറഞ്ഞു. ഇതിനകം ഒട്ടേറെ പേരെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X